
അന്ന് ദാറുല്‍ ഹുദാ മദ്രസയില്‍ ,ഒന്നാം ക്ലാസ്സിലെ ഉസ്താദ് ലീവായിരുന്നു .
ക്ലാസ്സ് തുടങ്ങാനുള്ള ബെല്ലടിച്ചിട്ടും ബഹളം അടങ്ങുന്നില്ല .തൊട്ടടുത്ത് രണ്ടാം ക്ലാസ്സില്‍
മൂസ മുസ്ലിയാര്‍ക്ക് ക്ലാസ്സ് എടുക്കാന്‍ കഴിയുന്നില്ല .മുസ്ലിയാര് നേരെ ഒന്നാം ക്ലാസ്സിലേക്ക് നടന്നു .
"കും ഇജലിസ് കും ഇജലിസ് " (stand up ,sit down)
കുട്ടികള്‍ രണ്ടുവട്ടം എണീക്കുകയും ഇരിക്കുകയും ചെയ്തു.
"ഇന്ന് ഇങ്ങളെ ഉസ്താദ് ലീവാണ് .അതോണ്ട് ഒച്ച ഒന്നും ണ്ടാക്കാതെ നല്ല കുട്ട്യേളായി ഇരിക്കണം "
ഉസ്താദ് താടി ഉഴിഞ്ഞുകൊണ്ട് പറഞ്ഞു .
അത് ഡി പി ഇ പി കാലമായിരുന്നു, സ്കൂളുകളില്‍ .
അതിന്റെ ഒരു ഹാങ്ങോവറില്‍ മുസ്ലിയാര് പറഞ്ഞു .
"ഞാന്‍ ഞമ്മളെ ബോര്‍ഡില്‍ ചെല ചിത്രങ്ങള്‍ വരക്കും . ങ്ങള് അതിന്റെ ഒക്കെ അറബി വാക്ക് എയ്തി ന്നെ കാണിക്കണം കെട്ടാ"
താടിയില്‍ പിന്നേം ഒന്നു തടവിക്കൊണ്ട് മുസ്ലിയാര് ബോര്‍ഡിലേക്ക് .
ഒരു സാഹസികനെ പോലെ ചിത്രങ്ങള്‍ വരയ്ക്കാന്‍ തുടങ്ങി . മായ്ച്ചും വരച്ചും മുസ്ലിയാര് തളര്‍ന്നു .
ഒടുവില്‍ ചിത്രകാരനല്ലാത്ത മുസ്ലിയാര് ഒരു വിധം ഒപ്പിച്ചെടുത്തു ,സൂക്ഷിച്ചുനോക്കിയാല്‍ മാത്രം തെറ്റിപോവാത്ത
ചില രൂപങ്ങള്‍ .
ഇല ,പെന്‍ ,ബെഞ്ച് ,മേശ ,പൂവ് ......അങ്ങനെ കുറെ ചിത്രങ്ങള്‍
അഞ്ചു മിനിറ്റ് കഴിഞ്ഞില്ല .
ദേ വരുന്നു ഒന്നാം ക്ലാസ്സില്‍ നിന്ന് ഒരു കുട്ടി സ്ലേറ്റുമായി ഉസ്താദിന്റെ അടുത്തേക്ക് .
പിന്നെ ചോദ്യമായി
"ഉസ്താദേ ഉസ്താദേ ഈ നീരാളിക്ക് എന്താ അറബീല് പേര് ?"
"നീരാള്യോ" ഉസ്താദ് ഒന്നമര്‍ത്തി ചോദിച്ചു .
" ഉം ഉസ്താദ് അവടെ വരച്ചു വെച്ചിട്ടുണ്ടല്ലോ "
ഉസ്താദ് ഒന്നു പകച്ചു
" എവടെ കാണട്ടെ ?"
കുട്ടി നേരെ ബോര്‍ഡിന്റെ അടുത്തുചെന്നു ഒരു ചിത്രത്തിലേക്ക് വിരല്‍ ചൂണ്ടി
അപ്പോഴാണ് ഉസ്താദിന് സമാധാനമായത് .
"അള്ളാ ഇത് പുഗ്ഗല്ലേ മോനെ പുഗ്ഗ് " ( പൂവല്ലേ മോനെ പൂവ് എന്ന് മൊഴിമാറ്റം)
ആവശ്യത്തിലധികം ഇതളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും നിന്ന് ആ പൂവ് മുസ്ലിയാരെ നീരാളിയെ പോലെ കെട്ടിവരിയാന്‍ തുടങ്ങി .
9 comments:
കൊള്ളാം, ആക്ച്വലി ഈ ഉസ്താദിന്റെ പേര് എന്തായിട്ടു വരും
ഒരു പേരിലെന്തിരിക്കുന്നു ...പ്രവര്‍ത്തിയില്‍ അല്ലേ കാര്യം ....കമന്റിനു നന്ദി ...
പുസ്പ്പം ല്ലേ?
ങ്ഹാ പുസ്പം തന്നെ . കമന്റിനു നന്ദി poor me
എന്താ മോനെ ഉസ്തദ്മരൈറ്റാ ല്ലെ അന്റെ കളി...ന്താ.......
ഉസ്താദിന്റെ ഗുരുത്വകേടൊന്നും ഉണ്ടാവില്ലാന്ന് വിചാരിക്കുന്നു . കമന്റിനു നന്ദി നിസ്സാര്‍ ...
കൊള്ളാം.....
ente madrasa anubhavangale thottunarthi, nanayitund
അടുപ്പിച്ചടുപ്പിച്ച് രണ്ടു പേർക്ക് ഒരേ പ്രൊഫൈൽ പടം
:)
നിങ്ങള്‍ എയുത്.വായിക്കണുണ്ട് ട്ടാ
Post a Comment