കൗമാരകാലത്ത്, പ്രണയോന്മാദത്തില്‍ നട്ടംതിരിയുന്ന കാലത്ത്, ഒരു കുറിപ്പെഴുതി (കവിത?) ഞാന്‍ ചന്ദ്രിക ആഴ്ചപ്പതിപ്പിന് അയച്ചുകൊടുത്തു.
as usual നഷ്ടപ്രണയമായിരുന്നു വിഷയം. സഹപാഠിയെ പ്രണയിക്കുമ്പോള്‍, നഷ്ടപ്രണയത്തെക്കുറിച്ച് വ്യാകുലചിത്തനാവാതെ ഞാന്‍ എന്തുചെയ്യാന്‍ ? 'മൌനാനുരാഗം ' എന്നോ മറ്റോ ശീര്‍ഷകം .അവളുടെ ബാപ്പ നല്ല 24 കാരറ്റ് മുസ്‌ലീംലീഗുകാരന്‍ ആയിരുന്നതിനാല്‍ വീട്ടില്‍ 'ചന്ദ്രിക ആഴ്ചപ്പതിപ്പും ' വന്നിരുന്നു . അതാണ് ഗഡാഗഡിയന്മാരായ (സുല്‍ത്താനേ പൊറുക്കണേ) 'മാതൃഭൂമി'യും 'കലാകൌമുദി'യും ഒക്കെ ഇരിക്കെ ഞാന്‍ 'ചന്ദ്രിക ' തെരഞ്ഞെടുത്തതിന്‍റെ ഗുട്ടന്‍സ് . അന്ന് സി.കെ.താനൂര്‍ ആണ് ചന്ദ്രികയുടെഎഡിറ്റര്‍ . ഒരു ആഴ്ച കഴിഞ്ഞു .മടക്കതപാലില്‍ നല്ല വെടിപ്പായ കയ്യക്ഷരത്തില്‍ സി.കെ.താനൂരിന്‍റെ മറുപടി വന്നു .'പ്രസിദ്ധീകരണ യോഗ്യമല്ല ...തുടര്‍ന്നും സഹകരിക്കുമല്ലോ '.
ഇന്ന് അതെല്ലാം ഓര്‍ക്കുമ്പോള്‍ നല്ല തമാശ തോന്നുന്നു ...നോട്ടെഴുതുന്ന ന്യൂസ് പ്രിന്റിന്‍റെ ഇരുപുറത്തും എന്തൊക്കെയോ എഴുതിക്കൂട്ടി വെണ്ടയ്ക്ക അക്ഷരത്തില്‍ സ്വന്തം പേരും എഴുതി ...അതുകൊണ്ടും തൃപ്തി വരാതെ എന്‍റെയൊരു ഗമണ്ടന്‍ ഫോട്ടോയും തുന്നിക്കെട്ടി അയച്ച എന്‍റെ ആ ബാല(കൌമാര?)ചാപല്യത്തെ ഓര്‍ത്തോര്‍ത്തു ചിരിക്കാറുണ്ട്, ഇന്ന് ഞാന്‍ .അന്ന് പക്ഷെ ,അതൊക്കെ എന്‍റെ ഗംഭീരമായ 'ശരി'കള്‍ ആയിരുന്നു .....ഹാ എന്‍റെ പ്രണയമേ...
ആന്റി ക്ലൈമാക്സ് : കഥാനായിക പിൽക്കാലത്ത് നുമ്മടെ അടുത്ത കൂട്ടാരിയായി. ഓളോട് ഞാൻ പണ്ടത്തെ ഈ കവിതാകഥ പറഞ്ഞു. ന്നാൽ അത് ഞാനൊന്ന് കാണട്ടേന്ന് അവൾ. ഞാൻ മുൻചൊന്ന 'ഉരുപ്പടി' ഓളെ കാണിക്കുന്നു. പഹച്ചി ഒറ്റ പറച്ചിലേര്ന്ന് .."ഇതെങ്ങാനും അന്ന് അച്ചടിച്ചു വന്നിരുന്നെങ്കിൽ അന്റെ മയ്യെത്തെടുത്തേനെ ന്റെ ബാപ്പ."
6 comments:
ഇന്ന് ഇന്നലെയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ചിരി വരും.
നന്ദി റാംജി...
അന്ന് ചന്ദ്രികയിലൂടെ പറയാന്‍ ശ്രെമിച്ചു. ഇന്നത് ബൂലോകത്തില്‍ പറഞ്ഞു.
ഇവിടെ എന്തും ആവാലോ???!!!
ആവാലോ .....
അന്നത്തെ ‘ശരികള്‍’ പലതും ഇന്നോര്‍ക്കുമ്പോള്‍ ചിരി വരുമെന്നത് ശരി തന്നെ.
തങ്ങള്‍ പറഞ്ഞതാണ് ശരി ..
Post a Comment