Saturday, August 31, 2013

അതിശയങ്ങളുടെ ആകാശം



നീ ഞാനെന്നും ഞാൻ നീയെന്നും ഒക്കെ
പരസ്പരം അതിശയപ്പെടൽ കഴിഞ്ഞുള്ള 
അക്ഷാംശങ്ങളിൽ ഒരു നേരം വരും, 
ഒരു തൂവൽ പൊഴിയലിന്റെ 
ഇല്ലാതാവലിന്റെയും.
അപ്പോൾ നമുക്കൊരുമിച്ചു 
ആ അതിശയങ്ങളുടെ ആകാശത്തേക്ക് 
നോക്കി നില്ക്കണം
നിർവികാരം.     

3 comments:

സൗഗന്ധികം said...

നിർവ്വികാരതയുടെ ആകാശം.

നല്ല കവിത

ശുഭാശംസകൾ...

ajith said...

അതിശയമാനങ്ങള്‍

AnuRaj.Ks said...

നടക്കട്ടെ...നടക്കട്ടെ....